Breaking News
ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു | ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു |
2019-07-04 03:08:14pm IST
ദോഹ: ഇന്ത്യ-ഖത്തര്‍ സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി  കത്താറ കള്‍ച്ചറല്‍ വില്ലേജില്‍  പ്രമുഖ ഇന്ത്യന്‍ കലാകാരി സുരഭി ഗെയ്ക്‌വാദിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം . ഖത്തരി കലാകാരി ഇബ്തിസാം അല്‍ സഫറിന്റെ 13 ചിത്രങ്ങളോടൊപ്പമാണ് ഗെയ്ക്‌വാദിന്റെ 18 കലാസൃഷ്ടികളും പ്രദര്‍ശനത്തിനുള്ളത്.   

സംസ്‌കാരത്തിനും രാജ്യങ്ങള്‍ക്കുമപ്പുറം ജനങ്ങളെ ബന്ധിപ്പിക്കുന്ന ഘടകമാണ് കലയെന്ന് സുരഭി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഖത്തറിലുള്ള ഗെയ്ക്വാദിന്റെ ചിത്രങ്ങള്‍ ആദ്യമായാണ് ഖത്തറില്‍ പ്രദര്‍ശിപ്പിക്കുന്നത്. മൂന്നാം വയസ്സില്‍ കലയുടെ ലോകത്തേക്കു കടന്ന ഗെയ്ക്വാദിന് ഫൈന്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദമുണ്ട്.  

സ്ത്രീസ്വാതന്ത്ര്യത്തെയും ശാക്തീകരണത്തെയും പ്രതിനിധീകരിക്കുന്നതാണ് സൃഷ്ടികളില്‍ ഭൂരിഭാഗവും. ഫാഷനിലൂടെയാണ് അവര്‍ സ്വയം പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ ചിത്രങ്ങളില്‍ മുഴുവന്‍ വര്‍ണപ്പകിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചിട്ടുള്ള സ്ത്രീകളാണ് ഉള്ളത്-അവര്‍ പറഞ്ഞു. 

ഇന്ത്യയിലും ശ്രീലങ്കയിലും നേരത്തേ സുരഭിയുടെ ചിത്രപ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. കത്താറ ബില്‍ഡിങ് 19ലെ ഗാലറി രണ്ടില്‍ രാവിലെ 10 മുതല്‍ രാത്രി 10വരെയാണ് പ്രദര്‍ശനം നടക്കുന്നത്. ജൂലൈ 13 വരെ പ്രദര്‍ശനം തുടരും.  
Top