Breaking News
ഖത്തറും തുർക്കിയും സൈനിക സഹകരണം വികസിപ്പിക്കുന്നു | ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു | ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു |
2019-08-25 02:20:05pm IST

അന്തരിച്ച മുന്‍ കേന്ദ്രധനകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്ലിയുടെ സംസ്‌കാരം നടന്നു.

സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ജയ്റ്റ്‌ലിയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്ത് പൊതു ദര്‍ശനത്തിന് വെച്ചിരുന്നു.

പൊതുദര്‍ശനത്തിനു ശേഷം നിഗംബോധ്ഘട്ടിലെ ശ്മശാനത്തിലാണു സംസ്‌കാരം നടന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ജയ്റ്റ്‌ലിക്ക് രാജ്യം യാത്രയയപ്പ് നല്‍കിയത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ പ്രതിപക്ഷ നേതാക്കള്‍ തുടങ്ങി പ്രമുഖരെല്ലാം സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വിദേശ സന്ദര്‍ശനം മാറ്റിവെച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരിമാനിച്ചിരുന്നെങ്കിലും സന്ദര്‍ശനം തുടരണമെന്ന് ജയ്റ്റ്‌ലിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് മോദി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തില്ല.

എയിംസില്‍ ചികിത്സയില്‍ കഴിയവെയാണ് അരുണ്‍ ജയ്റ്റ്ലി വിട പറയുന്നത്. ഐസിയുവില്‍ കഴിഞ്ഞിരുന്ന അരുണ്‍ ജെയ്റ്റ്ലി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അണുബാധയും ശ്വാസതടസ്സവുമാണ് മുഖ്യ ആരോഗ്യ പ്രശ്നമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഓഗസ്റ്റ് 9നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top