News Desk

2021-05-24 04:46:28 pm IST

ദോഹ: ഈദ് ദിനത്തില്‍ അബൂസമ്ര അതിര്‍ത്തിവഴി ഖത്തറിലേക്ക് എത്തിയത് 17000 യാത്രക്കാരും 6300 വാഹനങ്ങളുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അബൂസമ്ര അതിര്‍ത്തിയിലെ കസ്റ്റംസ് വിഭാഗം മേധാവി അബ്ദുല്ല അല്‍ ജാബിര്‍ ആണ് ഇക്കാര്യം പറഞ്ഞത്. 

വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവര്‍ ചേര്‍ന്നാണ് അബൂസമ്രായിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞവര്‍ക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളു. 

ഇക്കാര്യത്തില്‍ സൗദിയുമായി ചേര്‍ന്ന് കൊണ്ട് ഖത്തര്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച നടപടിക്രമങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തികമാക്കുന്നുണ്ടെന്നും അല്‍ ജാബിര്‍ അഭിമുഖത്തില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top