News Desk

2020-07-13 07:03:27 pm IST
ദോഹ: ഖത്തറിലെ പ്രധാന വാണിജ്യ മാര്‍ക്കറ്റുകള്‍ വലിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്.  

ഇത്തവണത്തെ കൊറോണ ഭീതി കണക്കിലെടുത്ത് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു ശ്രദ്ധയോടെയാണ് മാര്‍ക്കറ്റുകള്‍ പ്രത്യേകിച്ച് രാജ്യത്തെ പ്രധാനപ്പെട്ട സെന്‍ട്രല്‍ മാര്‍ക്കറ്റുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. 

വലിയ പെരുന്നാളിനോട് അനുബന്ധിച്ചു അറുക്കാനുള്ള അറവു മൃഗങ്ങള്‍ കഴിഞ്ഞ ദിവസം അല്‍ വക്ര സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ എത്തിച്ചേര്‍ന്നതായി മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. കൊറോണ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമാണ് ഖത്തറിലെ സെന്‍ട്രല്‍ മാര്‍ക്കറ്റുകളില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. 

കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്ത്ഥമായി ആവശ്യക്കാര്‍ക്ക് അനുസരിച്ച് മാത്രമാണ് അറവു മൃഗങ്ങളുടെ സപ്ലൈ നിര്‍വഹിക്കപെടുന്നത് എന്നും കച്ചവടക്കാര്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. ആവശ്യക്കാര്‍ക്ക് അനുസരിച് മാത്രമാണ് അറവു മൃഗങ്ങളുടെ സപ്ലൈ നിര്‍വഹിക്കപെടുന്നത് എന്നും കച്ചവടക്കാര്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top