News Desk

2021-04-01 05:18:47 pm IST
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും സാല്‍വ റോഡിലേക്കുമുള്ള അല്‍ വാബ് ഏരിയയിലെ സ്‌നേയ് ബു ഹസ ഇന്റര്‍സെക്ഷന്‍ റോഡ് ഭാഗികമായി അടക്കുമെന്നു പൊതുമരാമത്ത് വകുപ്പ്  (അഷ്ഗല്‍) അറിയിച്ചു.

ഏപ്രില്‍ നാല് ഞായറാഴ്ച വൈകുന്നേരം മുതല്‍ മൂന്നാഴ്ചത്തേക്കാണ് അടച്ചിടുന്നത്. ഇതിന്റെ ഭാഗമായി ട്രാഫിക് വകുപ്പുമായി ഏകോപിപ്പിച്ച് പ്രദേശത്തെ സര്‍വീസ് റോഡുകള്‍ പ്രവര്‍ത്തനക്ഷമമാക്കും.

ഭാഗികമായി അടയ്ക്കുന്ന സമയത്ത് ഹമദ് വിമാനത്താവളത്തിലേക്കും സാല്‍വ റോഡിലേക്കും പോകുന്നവര്‍ സാനി ബു ഹസ സ്ട്രീറ്റ് ഉപയോഗിക്കുക. തുടര്‍ന്ന് വലത്തേക്ക് തിരിഞ്ഞ് അല്‍ സിദര്‍ സ്ട്രീറ്റിലേക്കും പിന്നീട് സാല്‍വ റോഡിലേക്കും പോയി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തണം.

റോഡുകള്‍ അടയ്ക്കുന്നത് വാഹനമോടിക്കുന്നവരെ അറിയിക്കാന്‍ പൊതുമരാമത്ത് അതോറിറ്റി അടയാളങ്ങള്‍ സ്ഥാപിക്കും. റോഡ് ഉപയോക്താക്കള്‍ വേഗത പരിധി പാലിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമങ്ങള്‍ പാലിക്കണമെന്നും അഷ്ഗാല്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top