News Desk

2021-03-03 05:34:17 pm IST
ദോഹ: ഖത്തറിലെ ലുലു ഇന്റര്‍സെക്ഷന്‍ ഗതാഗതത്തിനായി ഭാഗീകമായി ഉടന്‍ തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. പ്രദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് മാര്‍ച്ച് അഞ്ചിന് ഇന്റര്‍സെക്ഷന്‍ ഭാഗികമായി തുറക്കുന്നത്. ഡി-റിംഗ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ആറ് മാസത്തേക്ക് ലുലു ഇന്റര്‍സെക്ഷന്‍ ഭാഗികമായി അടച്ചിരുന്നു. 

അതേസമയം, നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ ഡി-റിംഗ് റോഡിന്റെ മൂന്ന് പ്രധാന ഇന്റര്‍സെക്ഷനുകളില്‍ ഗതാഗതം മെച്ചപ്പെടുമെന്നും അഷ്ഗാല്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top