Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ:മുറൈഖ് മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിനായി ഉം അൽ ജമാജിം സ്ട്രീറ്റ് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ) തുറന്നു. അക്കാദമിക് വർഷത്തിന്റെ തുടക്കം, ലോക അത്‌ലറ്റിക് ചാംപ്യൻഷിപ് എന്നിവയ്ക്ക് മുന്നോടിയായാണ് 1500 മീറ്റർ സ്ട്രീറ്റ് തുറന്നത്. പുതിയ സ്ട്രീറ്റ് പ്രവർത്തനമായതോടെ അൽ ഖുഫൂസ് സ്ട്രീറ്റിലൂടെ ഫുറൗസിയ, അൽ വാബ് സ്ട്രീറ്റുകൾക്കിടയിൽ നേരിട്ടുള്ള ഗതാഗതം സുഗമമാകും.

8,000 വാഹനങ്ങളെ ഇരു വശങ്ങളിലേക്കും രണ്ടുവരി പാതകളുള്ള പുതിയ സ്ട്രീറ്റിൽ മണിക്കൂറിൽ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. സർവീസ് റോഡുകൾ കൂടാതെ കാൽനടയാത്രക്കാർക്കും സൈക്കിൾ സവാരിക്കാർക്കുമുള്ള പാതകളും ഉടൻ പൂർത്തിയാകും.

ഖലീഫ രാജ്യാന്തര സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന മേഖലയിലായതിനാൽ സ്ട്രീറ്റിന് പ്രാധാന്യവുമുണ്ട്. വില്ലാജിയോ മാൾ, ആസ്പയർ സോൺ, ഇക്വസ്ട്രിയൻ ക്ലബ് എന്നിവിടങ്ങളിലേക്ക് വേഗത്തിൽ യാത്ര നടത്തം. മാത്രമല്ല ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ വേദി കൂടിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്കുള്ള യാത്രയും സുഗമമാക്കും. ഉം അൽ ജമാജിം സ്ട്രീറ്റിന് ചുറ്റുമുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അൽ ബായ സ്ട്രീറ്റ് ഞായറാഴ്ച മുതൽ 45 ദിവസത്തേക്ക് അടക്കും. പകരം വാഹനങ്ങൾക്ക് അൽ ഖരാര സ്ട്രീറ്റ് ഉപയോഗിക്കാം. 
Top