News Desk

2021-03-07 05:26:28 pm IST
ദോഹ: ഖത്തറിലെ ഡി റിങ് റോഡിലെ ലുലു ഇന്റര്‍സെക്ഷന്‍ ഗതാഗതത്തിനായി ഭാഗികമായി തുറന്നുകൊടുത്ത് പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് ഇന്റര്‍സെക്ഷന്‍ ഭാഗികമായി തുറന്നത്.

ഡി റിങ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ആറ് മാസത്തേക്കാണ് ലുലു ഇന്റര്‍സെക്ഷന്‍ ഭാഗികമായി അടച്ചിരുന്നത്. ഇപ്പോള്‍ ജാബര്‍ ബിന്‍ ഹയാന്‍ സ്ട്രീറ്റില്‍ നിന്നും അല്‍ ഹുറിയ സ്ട്രീറ്റില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ഡി റിങ് റോഡിലേക്ക് എത്തിച്ചേരാവുന്നതാണ്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top