Breaking News
ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ | 'ഡല്‍ഹിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല'; കെജ്രിവാള്‍ കലാപ ബാധിത മേഖലകളിലെത്തണമെന്നും ഹൈക്കോടതി | ഖത്തറിന് വ്യോമയാന പാത തുറന്നു നല്കാൻ അമേരിക്ക ഉപരോധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് | ദുബായിൽ 3,000 ദിർഹം വരെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു | സൗദിയും സഖ്യ രാഷ്ട്രങ്ങളും ഖത്തറിനെ ഉപരോധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് യു.എന്നില്‍ | അബുദാബിയിലെ മരങ്ങൾ ഇനി പാട്ടുപാടും | ഡൽഹി സംഘർഷം; നേതാക്കൾ തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്ന് ബി.ജെ.പി ഡൽഹി അധ്യക്ഷന്‍ മനോജ് തിവാരി | ഒമാൻ ക്രിക്കറ്റ്‌ താരത്തിന് ഐ .സി .സി യുടെ ഏഴ് വർഷത്തെ വിലക്ക് |
2020-01-22 03:50:45am IST
ദോഹ: രാജ്യത്തെ പത്ത് പ്രദേശങ്ങളിലായി 8,400 ലധികം സ്ഥലങ്ങൾ വികസനത്തിനായി നാല് ബില്യൺ റിയാൽ കരാറുമായി അഷ്ഗൽ. സിറ്റിസൺസ് സബ് ഡിവിഷനുകളുടെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് പ്രോജക്ടുകൾക്കായി മൊത്തം നാല് ബില്യൺ  ഖത്തർ റിയാൽ മൂല്യത്തിൽ 10 പുതിയ നിർമാണ കരാറുകളിൽ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) ഒപ്പുവച്ചു.

, പൗരന്മാരുടെ ഉപവിഭാഗങ്ങൾ വികസിപ്പിക്കാനുള്ള 2020 ലെ അഷ്ഗലിന്റെ പദ്ധതിയുടെ ആദ്യപടിയാണിത്.   രാജ്യത്തുടനീളം, അധിക മേഖലകളിലേക്ക് കൂടുതൽ പ്രോജക്ടുകൾ നൽകുന്നത് ഈ പദ്ധതിയുടെ ഭാഗമാണ്.

ഖത്തരി കമ്പനികൾക്ക് ആണ് പത്ത് കരാറുകളും നൽകിയിരിക്കുന്നത്. രാജ്യത്തിൻറെയും പൗരന്മാരുടെയും പ്രയോജനത്തിനായി വികസന പദ്ധതികൾ നടപ്പാക്കാൻ ഖത്തറി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും . രാജ്യത്തിന്റെ അവസ്ഥയെയും പ്രദേശങ്ങളിലെ വ്യത്യാസങ്ങളെയും കുറിച്ച് കൂടുതൽ അറിവ് ഉള്ളതിനാൽ അവർക്ക് പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

മഴവെള്ളം, മലിനജല ഡ്രെയിനേജ് ശൃംഖലകൾ, നൂതന റോഡുകൾ, മറ്റ് സേവനങ്ങൾ എന്നിവയുടെ സംയോജിത ഇൻഫ്രാസ്ട്രക്ചർ  സേവനമാണ് അധികൃതർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ എല്ലാ മേഖലകളിലും അഷ്ഗൽ സേവനം തുല്യമാകും
Top