Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

 ദോഹ:ബി റിങ് റോഡ് വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) ആരംഭിച്ചു. പദ്ധതി നിര്‍മാണം 2021 രണ്ടാം പാദത്തില്‍ പൂര്‍ത്തിയാകും. അഷ്ഗാലിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണിത് ആരംഭിച്ചിരിക്കുന്നത്.

അഞ്ച് ഘട്ട‌ങ്ങളിലായുള്ള പദ്ധതിയുടെ ആദ്യ 4 ഘട്ടങ്ങളുടെ നിര്‍മാണങ്ങള്‍ക്കാണ് തുടക്കമിട്ടത്.ബി റിങ് റോഡ്, അല്‍ ഖലീജ് സ്ട്രീറ്റ് എന്നിവയുടെ വികസനമാണ് പദ്ധതിയിലുള്ളതെന്ന് ദോഹ സിറ്റി പദ്ധതി മേധാവി എന്‍ജിനീയര്‍ മുഹമ്മദ് അര്‍ഖൂബ് അല്‍ ഖാല്‍ദി പറഞ്ഞു. 

 ബി റിങ്  റോഡിനെ  റുമൈല ആശുപത്രി, ഖത്തര്‍ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്, സൂഖ് വാഖിഫ്, അല്‍ ബിദ പാര്‍ക്ക് എന്നിവയുമായി ഒരു പദ്ധതി. മിഷെറബ്, അല്‍ മുംതസ, കോര്‍ണിഷ്, അല്‍ സദ്ദ്, ബിന്‍ മഹ്മൂദ് എന്നിവിടങ്ങളിലെ ഗതാഗതം സുഗമമാക്കുന്നതാണ് അല്‍ ഖലീജ് സ്ട്രീറ്റ് പദ്ധതി.

10 കിലോമീറ്റര്‍ പാതയാണ് പദ്ധതി പ്രകാരം വകുപ്പ് വികസിപ്പിക്കുന്നത്. ഇരു ദിശകളിലേക്കുമുള്ള പാതകള്‍ 2 മുതല്‍ 3 വരെയാക്കി വര്‍ധിപ്പിക്കും. റുമൈല ആശുപത്രിയുടെ പ്രവേശന റോഡും വികസിപ്പിക്കും. 6 ഇന്റര്‍സെക്‌ഷനുകള്‍ നവീകരിക്കുന്നത് കൂടാതെ 3 റൗണ്ട് എബൗട്ടുകള്‍ സിഗ്നല്‍ നിയന്ത്രിതമാക്കും.

സൈക്കിള്‍ പാതകള്‍ , 2 കാല്‍നടപാലങ്ങള്‍,പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവ അല്‍ ഖലീജ് സ്ട്രീറ്റില്‍ ഉണ്ടാകും. കാല്‍നടപാലങ്ങള്‍ എലവേറ്ററുകളോടുയവയാണ്. പാര്‍ക്കിങ് ബേകളുടെ എണ്ണവും വര്‍ധിപ്പിക്കും. ഡ്രെയിനേജ്, ടെലികോം വിതരണ ശൃംഖല എന്നിവ ഉള്‍പ്പെടെ ബി റിങ് റോഡിലെ അടിസ്ഥാന സൗകര്യ വികസനങ്ങളും വര്‍ധിപ്പിക്കും. 47.2 കോടി റിയാലാണ് പദ്ധതിച്ചെലവ്. 

 

Top