Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ∙ ടിൽറ്റെഡ് ഇന്റർസെക്‌ഷൻ തുരങ്കപാത ഗതാഗതത്തിനായി തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ) അറിയിച്ചു. അൽ ഗരാഫയിൽ നിന്ന് അൽ റയ്യാനിലേക്കുള്ള തുരങ്കപാതയാണ് ഒന്നാം തീയതി വൈകിട്ട് അഷ്ഗാൽ തുറക്കുന്നത്.

പുതിയ തുരങ്ക പാത തുറക്കുന്നതിന്റെയും ടിൽറ്റെഡ് ഇന്റർചേഞ്ചിലെ അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കുന്നതിന്റെയും ഭാഗമായി ഒരു മാസത്തേക്ക് താൽക്കാലികമായി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും. അൽ ലുഖ്ത സ്ട്രീറ്റ്, പ്രധാന അൽ ഗരാഫ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്ന് ടിൽറ്റെഡ് ഇന്റർസെക്ഷൻ സിഗ്‌നൽ വഴി വരുന്ന വാഹനങ്ങൾക്ക് ഹുവാർ സ്ട്രീറ്റിലേക്ക് പോകാൻ കഴിയില്ല. 

പ്രാദേശിക റോഡുകളിലേക്കും ദുഖാനിലേക്കുമുള്ള വാഹനങ്ങൾ പുതിയ തുരങ്കപാത ഉപയോഗിക്കാതെ നിലവിലെ അൽ ഗരാഫ സ്ട്രീറ്റ് വഴി വേണം യാത്ര ചെയ്യാൻ. റോഡ് അടയാള ബോർഡുകൾക്കനുസരിച്ച് യാത്ര ചെയ്ണമെന്ന് അധികൃതർ അറിയിച്ചു.
Top