2019-07-25 10:50:29am IST

ഖത്തറിൽ 850 മീറ്റർ നീളത്തിലുള്ള പുതിയ പാലം  പൊതുമരാമത്ത് അധികൃതർ ഗതാഗതത്തിനായി തുറന്നുകൊടുക്കും. അൽ ലക്ത്ത പ്രദേശത്തെ മക്ക അൽ മുക്കറമ ഇന്റർസെക്ഷനിലാണ് പുതിയ ഫ്‌ളൈ ഓവർ  ഉൽഘാടനം ചെയ്യപ്പെടുന്നത്.

ഈ വഴിയിലൂടെ അൽ ഗറാഫ അൽ റയ്യാൻ പ്രദേശത്തേക്ക് പോകുന്നവർക്കുള്ള ഗതാഗതം സുഗമമാക്കണമെന്ന് യാത്രികരുടെ നീണ്ട നാളത്തെ ആവശ്യമായിരുന്നു. ഖത്തർ ഗതാഗത വിഭാഗവുമായി ചേർന്ന് കൊണ്ടാണ് പുതിയ ഫ്‌ളൈ ഓവർ നിർമാണ പ്രവർത്തനങ്ങൾ അഷ്‌ഗാൽ പൂർത്തിയാക്കിയത്.

അതെ സമയം നിർമാണ പ്രവർത്തനങ്ങൾ ഇനിയും തീർക്കാനുള്ളത് കൊണ്ട് ഭാഗികമായി മാത്രമേ പുതിയ പാലത്തിൽ ഗതാഗതം അനുവദിക്കുകയുള്ളൂ എന്നും അടുത്ത വര്ഷത്തോട് കൂടി മാത്രമായിരിക്കും പൂർണമായും പാലം ജനങ്ങൾക്കായി തുറന്നു കൊടുക്കപ്പെടുക എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 


Top