ദോഹ: ഖത്തറിലെ ലുസൈല്‍ റോഡിലെ പേള്‍ ഇന്റര്‍ചേഞ്ച് സിഗ്നലുകള്‍ നാല് ദിവസത്തേക്ക് അടയ്ക്കുമെന്ന് അറിയിച്ച് അഷ്ഗല്‍. പേള്‍, ലുസൈല്‍ എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള റോഡാണ് അഷ്ഗല്‍ അടയ്ക്കുക. മെയ് 13 വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് റോഡ് അടച്ചിടുക. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയാണ് റോഡ് അടയ്ക്കുന്നതെന്ന് അഷ്ഗല്‍ അറിയിച്ചു.
പേള്‍ ആന്റ് ലുസൈലില്‍ നിന്ന് വരുന്ന റോഡ് ഉപയോക്താക്കള്‍ക്ക് ലൈറ്റ് സിഗ്നലുകള്‍ക്ക് പകരം അണ്ടര്‍പാസുകളിലൂടെ പോകാം. ദോഹയില്‍ നിന്ന് ലെഗ്തൈഫിയയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് യാത്ര തുടര്‍ന്ന് അടുത്ത ജംഗ്ഷന് വഴി ലക്ഷ്യസ്ഥാനത്ത് എത്താമെന്നും അഷ്ഗല്‍ അറിയിച്ചു.
അതേസമയം, മെയ് 12 വ്യാഴാഴ്ച മുതല്‍ മെയ് 14 ശനിയാഴ്ചവരെ അല്‍ സദ്ദ് ഇന്റര്സെക്ഷന് താല്‍ക്കാലികമായി അടച്ചിടും. ഒളിംപിക് ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ സദ്ദ് വഴി അല്‍ അമീര്‍ സ്ട്രീറ്റിലേക്ക് പോകുന്നവര്‍ നേരെ ജവാന് സ്ട്രീറ്റില്‍ തുടര്‍ന്ന് നാസര്‍ ബിന്‍ സല്‍മീന്‍ അല്‍ സുവൈദി ഇന്റര്‍സെക്ഷനില്‍ നിന്ന് യു-ടേണ്‍ എടുത്ത് ലക്ഷ്യസ്ഥാനത്ത് എത്തണമെന്നും അഷ്ഗല്‍ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക