ദോഹ: ഖത്തര്‍ ഫുട്ബാള്‍ ഫെഡറേഷന് അധികൃതര്‍ക്ക് നന്ദി അറിയിച്ച് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന് അധികൃതര്‍. കഴിഞ്ഞ ദിവസം ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന് മേധാവി ഷെയ്ഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ ആണ് നന്ദി അറിയിച്ചത്.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഫിഫ ക്ലബ്ബ് ലോക കപ്പ്, ഏഷ്യന്‍ ഫുട്ബാള്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് എന്നിവക്ക് ഖത്തര്‍ ആതിഥേയത്വം വഹിച്ചു. 2021 ഫുട്ബാള്‍ ലോകത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായക വര്‍ഷമാണ്.
2022 ലോക കപ്പിലേക്കുള്ള ആവേശം ചോര്‍ന്നു പോവാതെ നോക്കേണ്ട കടമയാണ് ലോകത്തിന് മുന്നില്‍ നിക്ഷിപ്തമായിട്ടുളളത്. ഇക്കാര്യത്തില്‍ കൊവിഡ് കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ഖത്തര്‍ നല്കി വരുന്ന ശ്രദ്ധ വളരെയധികം ശ്ലാഘനീയമാണെന്നും ഷെയ്ഖ് സല്മാന് കഴിഞ്ഞ ദിവസം ദോഹയില്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക