ഗുവാഹത്തി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 22 ജവാന്മാര് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അവരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അസം എഴുത്തുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുവാഹത്തി പൊലീസാണ് ശിഖ ശര്‍മ്മയെ അറസ്റ്റ് ചെയ്തത്.
രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശര്‍മയെ കസ്റ്റഡിയിലെടുത്തത്. ഉമി ദേക്ക ബറുവ, കങ്കണ ഗോസ്വാമി എന്നിവര്‍ നല്കിയ പരാതിയില്‍ ഐ.പി.സി സെക്ഷന്‍ 294(എ), 124 (എ), 500, 506 എന്നിവ പ്രകാരമാണ് കേസെടുത്തത്. ദിസ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശമ്പളമുള്ള പ്രൊഫഷണലുകളെ രക്തസാക്ഷി എന്ന് വിളിക്കരുത് എന്നായിരുന്നു ശിഖ ശര്‍മയുടെ പോസ്റ്റ്.
ശമ്പളമുള്ള പ്രൊഫഷണല്‍സ് അവരുടെ സേവനത്തിനിടയില്‍ മരിക്കുമ്പോള്‍ രക്തസാക്ഷി എന്ന് വിളിക്കേണ്ടതില്ല. അങ്ങനെ നോക്കുകയാണെങ്കില്‍, വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുതാഘാതമേറ്റ് മരിക്കുമ്പോഴും രക്തസാക്ഷികളായി മാറും. മാധ്യമങ്ങള്‍ ജനങ്ങളെ വെറുതെ സെന്റിമെന്റല്‍ ആക്കരുതെന്നായിരുന്നു ശിഖ ശര്‍മയുടെ പോസ്റ്റ്. അറസ്റ്റ് ചെയ്ത ശിഖയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഗുവാഹത്തി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക