News Desk

2021-05-02 01:39:29 pm IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിലേക്ക് നീങ്ങുമ്പോള്‍ എല്‍.ഡി.എഫിന് വന്‍ മുന്നേറ്റമാണ്. എല്‍.ഡി.എഫ് 100 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. യു.ഡി.എഫ് 39 സീറ്റിലും ബി.ജെ.പി  ഒറ്റസീറ്റിലാണ്  മുന്നേറുന്നത്. 

പാലക്കാട് മാത്രമാണ് ബി.ജെ.പി മുന്നുട്ട് നില്‍ക്കുന്നത്. 4600 വോട്ടുകളുടെ ലീഡിലാണ് ഇ. ശ്രീധരന്‍ മുന്നേറുന്നത്. തൃശൂരില്‍ 13 മണ്ഡലത്തിലും എല്‍.ഡി.എഫ് മുന്നേറ്റം നടത്തുകയാണ്. തൃത്താലയില്‍ എം.ബി രാജേഷ് ലീഡ് തിരിച്ചു പിടിച്ചു. 2571 വോട്ടിനാണ് എം.ബി രാജേഷ് ലീഡ് ചെയ്യുന്നത്. 

അതേസമയം, ഫലപ്രഖ്യാപനം ഫോട്ടോഫിനിഷിങ്ങിലേക്ക് അടുക്കുമ്പോള്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതികരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top