News Desk

2021-02-26 12:56:47 pm IST
ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണും. 

കേരളത്തില്‍ ഒറ്റത്തവണയായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇതില്‍ മാറ്റുമുണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല.

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണ ഏഴ് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും അതേ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

ഏപ്രില്‍ 14 ന് മുമ്പായി വോട്ടെടുപ്പ് നടത്തണം എന്നായിരുന്നു എല്‍.ഡി.എഫും യു.ഡി.എഫും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ കേരളത്തില്‍ മെയ് മാസത്തോട് കൂടി തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ബി.ജെ.പി അറിയിച്ചത്.

അതേസമയം, തികഞ്ഞ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കോണ്‍ഗ്രസ് സജ്ജമാണെന്നുമാണ് വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top