News Desk

2021-03-10 11:43:08 am IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. എല്‍.ഡി.എഫിന്റെ തുടര്‍ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കവെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.

2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സി.പി.ഐ.എം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. ഇതില്‍ 83 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. ഇതില്‍ 74 പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും ഒമ്പത് പാര്‍ട്ടി സ്വതന്ത്രരുമാണ് ഉള്ളത്. 

മഞ്ചേശ്വരം, ദേവികുളം എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു മത്സരിക്കും. അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എം.എൽ.എമാരും ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. 

വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ സംഘടനകളിൽ നിന്ന് 13 പേർക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ, മന്ത്രിമാരായ കെ. കെ ശൈലജ, ടി. പി രാമകൃഷ്ണൻ, എം. എം മണി എന്നിവരും, സംഘടനാരംഗത്ത് നിന്ന് എം. വി ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ. എൻ ബാലഗോപാൽ എന്നിങ്ങനെയും എട്ട് പേർ മത്സരിക്കുന്നു. 

ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാർത്ഥിപ്പട്ടികയിൽ. 30 വയസ്സ് വരെയുള്ള നാല് പേർ, 30-40നും ഇടയിൽ പ്രായമുള്ള 8 പേരുണ്ട്, 40-50 വയസ്സിന് ഇടയിൽ പ്രായമുള്ള- 13 പേർ, 50-60- ന് ഇടയിൽ പ്രായമുള്ള 31 പേർ മത്സരിക്കുന്നു, 60-ന് മേൽ 24 പേരും മത്സരിക്കുന്നു. 9 സ്വതന്ത്രരും മത്സരിക്കുന്നു.  


മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളും പട്ടിക ഇങ്ങനെ:


തിരുവനന്തപുരം

പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര - കെ ആൻസലൻ
വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്
കാട്ടാക്കട - ഐ.ബി.സതീഷ്
നേമം - വി.ശിവൻകുട്ടി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
വർക്കല - വി. ജോയ്
വാമനപുരം - ഡി.കെ.മുരളി
ആറ്റിങ്ങൽ - ഒ.എസ്.അംബിക
അരുവിക്കര - ജി സ്റ്റീഫൻ

കൊല്ലം

കൊല്ലം- എം മുകേഷ്
ഇരവിപുരം - എം നൗഷാദ്
ചവറ - ഡോ.സുജിത്ത് വിജയൻ
കുണ്ടറ - ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട

ആറന്മുള- വീണാ ജോർജ്
കോന്നി - കെ.യു.ജനീഷ് കുമാർ
റാന്നി ഘടകകക്ഷിക്ക്

ആലപ്പുഴ

ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം - യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂർ - ദലീമ ജോജോ
മാവേലിക്കര - എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ

കോട്ടയം

ഏറ്റുമാനൂർ -വി.എൻ വാസവൻ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനിൽകുമാർ

എറണാകുളം

കൊച്ചി - കെ.ജെ. മാക്സി
വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര - ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ - എം.സ്വരാജ്
കളമശേരി - പി രാജീവ്
കോതമംഗലം - ആൻറണി ജോൺ
കുന്നത്ത്നാട് - പി.വി.ശ്രീനിജൻ
ആലുവ - ഷെൽന നിഷാദ്
എറണാകുളം- ഷാജി ജോർജ്

ഇടുക്കി

ഉടുമ്പൻചോല - എം.എം.മണി

തൃശൂർ

ഇരിങ്ങാലക്കുട - ഡോ.ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ - മുരളി പെരുനെല്ലി
ചേലക്കര - കെ.രാധാകൃഷ്ണൻ
ഗുരുവായൂർ - അക്ബർ
പുതുക്കാട് - കെ.കെ. രാമചന്ദ്രൻ
കുന്നംകുളം - എ.സി.മൊയ്തീൻ

പാലക്കാട്

തൃത്താല- എം ബി രാജേഷ്
തരൂർ- പി.പി.സുമോദ്
കൊങ്ങാട്- ശാന്തകുമാരി
ഷൊർണൂർ-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാർ
മലമ്പുഴ-എ.പ്രഭാകരൻ
ആലത്തൂർ- കെ. ഡി. പ്രസേനൻ
നെന്മാറ- കെ.ബാബു

വയനാട്

മാനന്തവാടി- ഒ.ആർ കേളു
ബത്തേരി- എം.എസ്.വിശ്വനാഥൻ

മലപ്പുറം

തവനൂർ - കെ.ടി.ജലീൽ
പൊന്നാനി- പി.നന്ദകുമാർ
നിലമ്പൂർ-പി.വി.അൻവർ
താനൂർ-അബ്ദുറഹ്മാൻ
പെരിന്തൽമണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാൻ ഹാജി
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂർ- പി.മിഥുന

തി​രൂ​ർ -ഗ​ഫൂ​ർ ടി. ലി​ല്ലീ​സ് (സ്വ​ത.)

കോഴിക്കോട്

പേരാമ്പ്ര - ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി : സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി - ലിൻ്റോ ജോസഫ്
കൊടുവള്ളി - കാരാട്ട് റസാഖ്
കുന്ദമംഗലം- പിടിഎ റഹീം
കൊയിലാണ്ടി - കാനത്തിൽ ജമീല

കണ്ണൂർ

ധർമ്മടം -പിണറായി വിജയൻ
തലശേരി -എ എൻ ഷംസീർ
പയ്യന്നൂർ -ടി ഐ മധുസൂധനൻ
കല്യാശേരി -എം വിജിൻ
അഴിക്കോട് -കെ വി സുമേഷ്
പേരാവൂർ - സക്കീർ ഹുസൈൻ
മട്ടന്നൂർ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദൻ

കാസർകോട്

ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം - തീരുമാനമായില്ല
തൃക്കരിപ്പൂർ -എം. രാജഗോപാൽ




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top