News Desk

2020-05-22 07:12:20 pm IST
റിയാദ്: സൗദിയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ചയാകാന്‍ സാധ്യതയെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. റമദാന്‍ 29 ആയ വെള്ളിയാഴ്ച വൈകുന്നേരം ശവ്വാല്‍ ചന്ദ്രക്കല കാണാനുള്ള സാധ്യതയില്ലെന്ന് സൗദിയിലെ ജ്യോതിശാസ്ത്രജ്ഞര്‍ അറിയിച്ചു.

വെള്ളിയാഴ്ച സൂര്യന് മുമ്പായി ചന്ദ്രന്‍ അസ്തമിക്കുമെന്നും അതിനാല്‍ 30 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കിയ ശേഷം ഈദുല്‍ ഫിത്വര്‍ മെയ് 24 ഞായറാഴ്ച ആയിരിക്കുമെന്നാണ് റിയാദിനടുത്തുള്ള മജ്മ സര്‍വകലാശാലയിലെ നിരീക്ഷണാലയത്തിലെ ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നത്.

റമദാന്‍ 29 ആയ വെള്ളിയാഴ്ച വൈകുന്നേരം 6:39-ന് 293 ഡിഗ്രിയില്‍ സൂര്യന്‍ അസ്തമിക്കും. ചന്ദ്രന്‍ വൈകുന്നേരം 6:26-നും അസ്തമിക്കും. സൂര്യാസ്തമയത്തിന് 13 മിനിറ്റ് മുമ്പ് ചന്ദ്രന്റെ അസ്തമയം സംഭവിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമാകുവാന്‍ സാധ്യതയില്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.

ALSO WATCH 


Top