Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: മ മനുഷ്യക്കടത്ത് തടയാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഖത്തർ ധാരണാപത്രം  ഒപ്പുവെച്ചു  .  ദേശീയ മനുഷ്യക്കടത്ത് പ്രതിരോധ കമ്മിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ് ഹസൻ അൽ ഒബൈദലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശരാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളി റിക്രൂട്മെന്റ് സുരക്ഷിതമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇന്ത്യ, ഫിലിപ്പീൻസ് ,സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ, ഫിലിപ്പീൻസ് എംബസികളുമായും മനുഷ്യക്കടത്ത് പ്രതിരോധത്തിനായി ധാരണാപത്രങ്ങൾ ഒപ്പുവച്ചിട്ടുണ്ട്.

മനുഷ്യക്കടത്ത് പ്രതിരോധത്തിൽ സഹകരണവും ആശയകൈമാറ്റവും ലക്ഷ്യമിട്ട് യുഎസുമായി കരാറും ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷനുമായി ധാരണാപത്രവും ഒപ്പുവച്ചു. ഖത്തർ മനുഷ്യക്കടത്ത് വിമുക്തരാജ്യമാണെന്നും അൽ ഒബൈദലി പറഞ്ഞു.

മനുഷ്യക്കടത്തിനെ പ്രതിരോധിക്കാൻ വ്യക്തമായ നയങ്ങളാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്. ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ശിൽപശാലയിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

ദിനാചരണത്തിന്റെ ഭാഗമായി ഇരകൾക്കായി മാനുഷിക പരിചരണ കേന്ദ്രവും തുറന്നിരുന്നു. ഇരകൾക്കുള്ള താമസ സൗകര്യം എന്നതിനേക്കാൾ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അഭയകേന്ദ്രവും മാനുഷിക പരിചരണ കേന്ദ്രവും തുറന്നതെന്നും അൽ ഒബൈദലി പറഞ്ഞു.

Top