ദോഹ: ഖത്തറിലെ എടി.എമ്മുകളില്‍ നിന്ന് ഇനി മുതല്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പുതിയ നോട്ടുകള്‍ എടുക്കാനും ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിലും പുതിയ നോട്ടുകള്‍ നിക്ഷേപിക്കാനും കഴിയുമെന്ന് അധികൃതര്‍. രാജ്യത്തെ ചില ബാങ്കുകളിലെ എടി.എമ്മുകളും ഡെപ്പോസിറ്റ് മെഷീനുകളും പുതിയ നോട്ടുകള്‍ സ്വീകരിച്ചുതുടങ്ങിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ ട്വീറ്റ് ചെയ്തു.
പുതിയതും പഴയതുമായ ഖത്തരി നോട്ടുകള്‍ ഖത്തര്‍ നാഷണല്‍ ബാങ്ക് എടി.എമ്മുകളില്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്യു.എന്‍.ബി അധികൃതര്‍ ട്വീറ്ററിലൂടെ അറിയിച്ചു.
ഖത്തര്‍ ഇസ്ലാമിക് ബാങ്കില്‍ (ക്യു.ഐ.ബി) പുതിയ നോട്ടുകള്‍ ഡെപ്പോസിറ്റ് മെഷീനുകളില്‍ നിക്ഷേപിക്കാം. ഓരോ ഇടപാടിനും 30 നോട്ടുകള്‍ വരെ ഉപഭോക്താക്കള്‍ക്ക് നിക്ഷേപിക്കാമെന്നും പ്രതിദിന ക്യാഷ് ഡെപ്പോസിറ്റ് പരിധി 50,000 റിയാലായി നിശ്ചയിച്ചിട്ടുണ്ടെന്നും ക്യു.ഐബി പറഞ്ഞു. ഈ സന്ദേശം ഒാരോ ഉപഭോക്താക്കള്‍ക്കും ബാങ്ക് അധികൃതര്‍ അയച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് ആണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) രാജ്യത്ത് പുതിയ നോട്ടുകള്‍ ഇറക്കിയത്. ഡിസംബര്‍ 18 മുതല്‍ പുതിയ നോട്ടുകള്‍ എടി.എമ്മുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നുവെങ്കിലും ഡെപ്പോസിറ്റ് മെഷീനുകളില്‍ പുതിയ നോട്ടുകള്‍ സ്വീകരിക്കുന്നില്ലായിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ