News Desk

2020-10-29 11:01:09 pm IST
റിയാദ്: സൗദി ഫ്രഞ്ച് കോണ്‍സുലേറ്റില്‍ ഗാര്‍ഡിന് നേരെയുണ്ടായ അക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തെ പൗരന്മാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ ആഹ്വാനം നടക്കുന്നതിനിടെയാണ് കോണ്‍സുലേറ്റില്‍ ആക്രമണം ഉണ്ടായത്. അല്‍ ജസീറ ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

നിലവില്‍ ചില മുസ്ലിം രാഷ്ട്രങ്ങളിലെ ഫ്രഞ്ച് പൗരന്മാര്‍ക്കും അതാത് എംബസികള്‍ മുന്നറിയിപ്പ് നിര്‍ദേശം വരികയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുസ്ലിം സമുദായത്തെ വംശീയമായി അധിക്ഷേപിച്ചെന്നാരോപിച്ചാണ് ആഗോള രംഗത്ത് മുസ്ലിം രാഷ്ട്രങ്ങള്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. സൗദിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റില്‍ ആക്രമണം നടത്തിയ സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH



Top