News Desk

2021-03-31 08:47:57 pm IST
ആലപ്പുഴ: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിന് നേരെ അക്രമം. ഫേസബുക്കില്‍ ലൈവിട്ട ശേഷമാണ് വീടിനു നേരെ ആക്രമണം നടത്തിയത്. സംഭവത്തില്‍ സി.പി.എം അനുഭാവിയായ ബാനര്‍ജി സലീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീടും പരിസരവും ഫേസബുക്കില്‍ ലൈവില്‍ കാണിച്ച ശേഷമാണ് പിറക വശത്തെ മൂന്ന ജനാലകളുടെ ചില്ല അടിച്ചു തകര്‍ത്തത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അക്രമം. യു.ഡി.എഫ കായംകുളത്ത സംഘടിപ്പിച്ച 'അരിതാരവം' പരിപാടിയില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ പോയതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഈ സമയം നോക്കിയായിരുന്നു അക്രമം നടത്തിയത്. 

  

ഇടത് സൈബര്‍ പോരാളിയാണ് അക്രമിയെന്നും സംഭവത്തിനുപിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അരിതയുടെ വീട്ടില്‍ പ്രിയങ്കഗാന്ധി വന്നിരുന്നു. അരിതയോടൊപ്പം റോഡ് ഷോയിലും പ്രിയങ്ക പങ്കെടുത്തിരുന്നു. അരിതയുടെ ജനപിന്തുണയില്‍ വിറളിപൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top