News Desk

2021-05-09 01:43:57 pm IST
ദോഹ: ഖത്തറില്‍ ആയുധം ഉപയോഗിച്ച് ഒരു സ്വകാര്യ ബാങ്കിന്റെ എ.ടി.എം മെഷീന്‍ തകര്‍ക്കാന്‍ ശ്രമം നടത്തിയ ആളെ തടവ് ശിക്ഷക്കും നാട് കടത്തലിനും വിധിച്ചതായി കോടതി ഉത്തരവ്. ബാങ്കിന്റെ കെട്ടിടത്തിനുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍ക്കിടെയാണ് ഇയാള്‍ മെഷീന്‍ നശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പൊലീസ് നിരീക്ഷണ ക്യാമറയുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ പക്കല്‍ നിന്നും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍, മോഷണ സമയത്ത് ധരിച്ചിരുന്ന കയ്യുറകള്‍, സണ്‍ഗ്ലാസ്, മാസ്‌ക് എന്നിവ പിടിച്ചെടുത്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top