കൊച്ചി: ലഹരിമരുന്നുമായി യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്നാണ് തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33)യുടെ പക്കല്‍ നിന്നും നെടുമ്പാശ്ശേരി പൊലീസ് പിടിച്ചെടുത്തത്.
ഇവരില്‍നിന്ന് 1.21 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ബഹ്റൈനിലേക്ക് പോകാന്‍ എത്തിയതായിരുന്നു രാമിയ. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ യുവതിയെക്കുറിച്ച് സംശയം തോന്നിയ സി.ഐ.എസ്.എഫ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് പൊലീസും സി.ഐ.എസ്.എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തതെന്നാണ് വിവരം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക