News Desk

2021-03-25 11:53:04 am IST
മക്ക: വിശുദ്ധ കഅബയെ പുതപ്പിക്കുന്ന കിസ്‌വ വസ്ത്രം കടത്താന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാനികള്‍ സൗദിയില്‍ പിടിയിലായി. കിസ്‌വയുടെ ഏഴ് കഷ്ണങ്ങളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. മക്കയിലെ സൗദി പോസ്റ്റ് ബ്രാഞ്ച് വഴി അയക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. 

എന്നാല്‍ കിസ്‌വയുടെ കഷ്ണങ്ങള്‍ പാകിസ്ഥാനികളുടെ കൈയില്‍ എങ്ങനെ എത്തിച്ചേര്‍ന്നുവെന്നതില്‍ ഇതുവരെ വ്യക്ത വന്നിട്ടില്ല. അതേസമയം, മക്കയിലെ ഒരു ഇന്ത്യക്കാരനായ കച്ചവടക്കാരനില്‍ നിന്ന് 300 റിയാലിനാണ് തങ്ങള്‍ ഇത് വാങ്ങിയതെന്ന് പാകിസ്ഥാനികള്‍ പറഞ്ഞതായി പൊലീസുകാര്‍ അറിയിച്ചു. എന്നാല്‍ സത്യാവസ്ഥ അറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്.

എല്ലാ വര്‍ഷവും ഹജ്ജ് മാസമായ ദുല്‍ഹിജ്ജയുടെ ഒന്‍പതിന് കഅബയുടെ കിസ്‌വ വസ്ത്രം മാറ്റുക പതിവാണ്. വലിയ ആഘോഷത്തോടെയാണ് കിസ്‌വ പുടവ മാറ്റല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഹജ്ജിനെത്തിയ തീര്‍ത്ഥാടകര്‍ അറഫ മൈതാനിയില്‍ ഒത്തുകൂടുന്ന ദിവസമാണ് ദുല്‍ഹിജ്ജ ഒന്‍പത്. അറഫയില്‍ നിന്ന് മടങ്ങിയെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പ്രവാചകന്റെ കാലം മുതലേ നിലനില്‍ക്കുന്ന ചടങ്ങണിത്. 




Top