News Desk

2021-03-13 06:57:27 pm IST
മസ്‌കറ്റ്: ഒമാനില്‍ വന്‍ മയക്കുമരുന്ന് കള്ളക്കടത്ത് പിടികൂടി. 71 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചതിന് രണ്ട് പ്രവാസികളാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിലായത്.

ഒരു അന്താരാഷ്ട്ര സംഘത്തിന്റെ പങ്കാളിത്തത്തോടെ മയക്കുമരുന്ന് കടത്തിയിരുന്ന ഇരുവരെയും വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍, പൊലീസ് കമാന്‍ഡുകള്‍ തുടര്‍ച്ചയായി നടത്തി വന്ന അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top