News Desk

2021-05-22 08:48:16 pm IST
റിയാദ്: മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ മസ്ജിദുല്‍ ഹറാമിലെ മിംബറില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജുമുഅ ഖുത്ബ നടന്നുകൊണ്ടിരിക്കെയാണ് ഇയാള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്. ഷെയ്ഖ് ഡോ. ബന്ദര്‍ ബലൈലയായിരുന്നു ഇന്ന് മസ്ജിദുല്‍ ഹറാമില്‍ ഖുത്ബ നിര്‍വഹിച്ചത്.

ജുമുഅ നസ്മകാരത്തിന് മുമ്പ് ഇമാം ഖുത്ബ നിര്‍വഹിച്ചുകൊണ്ടിരിക്കെ ഇഹ്റാം വേഷത്തില്ലുള്ള ഒരാള്‍ മിംബറിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തെക്കുറിച്ച് കൂടുതലായി അന്വേഷിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇഹ്റാം വേഷത്തിലെത്തിയ ഒരാള്‍ മിംബറിലേക്ക് ഓടിവരുന്നതും പൊലിസ് അയാളെ പിടിച്ചുമാറ്റുന്നതുമാണ് വീഡിയോയിലുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top