News Desk

2021-04-11 12:31:16 pm IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാംഗോ ജ്യൂസില്‍ കലര്‍ത്തി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ദുബൈയില്‍ നിന്നും എത്തിയ കണ്ണൂര്‍ സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. സംശയത്തെ തുടര്‍ന്ന് ബാഗേജ് പരിശോധിച്ചപ്പോള്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ മൊയ്തീന്‍ നയനയുടെയും സൂപ്രണ്ട്മാരായ ഷീല, മീന റാം സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് ടീമാണ് സ്വര്‍ണം പിടികൂടിയത്.

ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇന്ത്യയില്‍ തന്നെ ആദ്യത്തെതാണ് ഈ കടത്ത് രീതി എന്നു പറയപ്പെടുന്നു. ലാബിലെ പരിശോധനക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top