News Desk

2021-12-05 01:03:48 pm IST
ഡെറാഡൂണ്‍: ഓടിക്കൊണ്ടിരുന്ന ട്രെയിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച രണ്ട് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലാണ് അപകടം നടന്നത്. ട്രാക്കില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിന്‍ രണ്ട് യുവാക്കളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 35 വയസുള്ള ലോകേഷ് ലോനി, 25-കാരന്‍ മനീഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. അല്‍മോറയില്‍ നിന്ന് രുദ്രാപുരില്‍ താമസിക്കുന്ന ലോകേഷിന്റെ സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. 

വീട്ടില്‍ നിന്നും നടക്കാനിറങ്ങിയ ഇരുവരും ഓടുന്ന ട്രെയിന് മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡെറാഡൂണില്‍ നിന്ന് കാത്ത്ഗോഡത്തേക്ക് പോകുന്ന ട്രെയിനാണ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്. ഇരുവരും മദ്യ ലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top