News Desk

2021-02-20 06:56:39 pm IST
റിയാദ്: തിരുവനന്തപുരം ആറ്റിങ്ങല്‍ തോന്നക്കല്‍ സ്വദേശി പുതുവല്‍വിള വീട്ടില്‍ മുഹമ്മദ് ഇസ്മാഈല്‍ (58) സൗദി അറേബ്യയില്‍ മരിച്ചു. റിയാദില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെ സുലെയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: ഇബ്രാഹീം. മാതാവ്: റഹീമ ബീവി. ഭാര്യ: ആരിഫ ബീവി. മക്കള്‍: അന്‍സി, അന്‍സാര്‍, അസി. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുലെയിലെ സാമൂഹിക പ്രവര്‍ത്തകരായ സിദീഖ് കൊപ്പം, ഹംസ കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top