News Desk

2021-02-10 11:28:18 pm IST
ബെയ്ജിങ്: കൊവിഡ് വൈറസ് രാജ്യത്തിന് പുറത്തുനിന്ന് എത്തിയതാണെന്ന ചൈനീസ് വാദത്തെ പിന്തുണച്ച് ലോകാരോഗ്യ സംഘടനയുടെ അന്വേഷണ സംഘം. ശീതീകരിച്ച് രാജ്യത്തെത്തിച്ച ഓസ്‌ട്രേലിയന്‍ ബീഫില്‍ നിന്നാവാം വൈറസിന്റെ ഉത്ഭവമെന്ന നിഗമനത്തെ ശരിവയ്ക്കുകയായിരുന്നു ഡബ്ല്യു.എച്ച്.ഒയിലെ ശാസ്ത്രജ്ഞര്‍. 

വൈറസ് ലാബില്‍ നിന്ന് പുറത്തെത്തിയതാണെന്ന കാര്യം ഇവര്‍ നിഷേധിച്ചു. ഇറക്കുമതി ചെയ്ത മാംസത്തില്‍ നിന്ന് തന്നെയാണോ വൈറസ് ഉത്ഭവിച്ചതെന്ന കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടനാ സംഘത്തലവന്‍ പീറ്റര്‍ എംബാരേക് പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top