Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-07-25 03:28:23pm IST

ഖത്തറിൽ സ്വകാര്യ വത്കരണം ശക്തമാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ രൂപ രേഖ ഖത്തർ തൊഴിൽ മന്ത്രാലയം തയ്യാറാക്കുന്നതായാണ് അധികൃതർ നൽകിയ വിവരം.

രാജ്യത്തിൻറെ സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം നേരിട്ട് ഇരുപത് ശതമാനം ഖത്തരി പൗരന്മാരെ നിയമിക്കാനാണ് പദ്ധതി തയ്യറാവുന്നത്. ഖത്തരി പൗരന്മാർക്കിടയിൽ വിദ്യാഭ്യാസ യോഗ്യതയും കഴിവുമുള്ളവരുടെ എണ്ണം നാൾ ഏറും തോറും വർധിച്ചു വരുന്നുണ്ട്.

ഇത് കണക്കാക്കി രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ ഖത്തരി പൗരന്മാർക്ക് ഏർപ്പെടുത്താനാണ് അധികൃതർ പദ്ധതിയിടുന്നത്. തൊഴിൽ മന്ത്രാലയത്തിന്റെ അനുപാതത്തിലുള്ള തൊഴിൽ അവസരങ്ങളിൽ യോഗ്യതയുള്ളവരും , താല്പര്യമുള്ളവരും  ഇല്ലെങ്കിൽ  മാത്രം വിദേശികളെ പരിഗണിക്കാനാണ് അധികൃതർ പദ്ധതി തയ്യാറാക്കുന്നത്. 


Top