60 പേര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ മലയാളിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു അറസ്റ്റ്. കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യമേഖലയില്‍ നാല് ലബോറട്ടറികള്‍ക്കാണ് ലൈസന്‍സ് നല്‍കിയിരുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം ടെക്നിഷ്യന്‍ പിടിയിലായ ലാബിന് പരിശോധനയ്ക്കായി സ്രവം ശേഖരിക്കാന്‍ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. അത്തരം കേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന സ്രവം പരിശോധനയ്ക്ക് അനുമതിയുള്ള ലബോറട്ടറികള്‍ അയച്ച് റിപ്പോര്‍ട്ട് തയാറാക്കുകയാണ് പതിവ്. സ്രവം ശേഖരിക്കാതെയാണ് പിടിയിലായ ആള് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
സ്രവം പരിശോധിക്കുന്നതിന്റെ കൃത്യത ഉറപ്പാക്കാന്‍ മെഡിക്കല്‍ ലബോറട്ടറീസ് അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ മൈക്രോബയോളജി ലബോറട്ടറീസ് കമ്മിറ്റി അധികൃതര്‍ നാല് ലബോറട്ടറികളും ഇടവേളകളില്‍ പരിശോധന നടത്തുന്നുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ആരെങ്കിലും പിടിയിലായാല്‍ നിയമകാര്യ വിഭാഗം മുഖേന അന്വേഷണത്തിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. അത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് ഒരു ദിവസം തൊട്ട് ഒരു വര്‍ഷം വരെ മരവിപ്പിക്കും.
അതേസമയം, ആശുപത്രികളില്‍ അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ ഒരറിയിപ്പ് ഉണ്ടാകുംവരെ നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റിദ നിര്‍ദേശം നല്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ കൊവിഡ് ബാധിതര്‍ക്ക് നീക്കിവെക്കുന്നതിനാണ് നടപടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക