News Desk

2021-06-02 07:55:52 pm IST
ദോഹ: ഖത്തറില്‍ ഹോംക്വാറന്റൈന്‍ നിയമം ലംഘിച്ച ഒരാള്‍ക്കെതിരെ കേസെടുത്തു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പാക്കിയ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഏര്‍പ്പെടുത്തിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. 

നിയമ ലംഘകനെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. സെയിദ് മിസ്‌ഫെര്‍ സെയിദ് ഹാദിദ് അല്‍ ജുഹെയിഷ് എന്നയാളെയാണ് പ്രോസിക്യൂഷന് കൈമാറിയത്. 

എല്ലാവരും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിലും ഓരോരുരത്തരും പ്രതിജ്ഞാബദ്ധരാകണമെന്നും അധികൃതര്‍ പറഞ്ഞു. ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ ആര്‍ട്ടിക്കിള്‍ നമ്പര്‍ 253, ലോ നമ്പര്‍ 11 ന് വിധേയമാകുമെന്നും അധികൃതര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top