News Desk

2021-02-13 12:00:23 pm IST
ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് രണ്ട് പേര്‍ കൂടി അറസ്റ്റിലായി. രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്.

അറസ്റ്റിലായവരുടെ പേരുകള്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ശ പരിശോധനയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അതേസമയം, നിയമലംഘകരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്.

സുലൈമാന്‍ സയീദ് സുലൈമാന്‍ സയീദ് അല്‍ സുവൈദി, അബ്ദുല്ല ഖാമിസ് ലഖ് അല്‍ സാദി എന്നിവരാണ് നിയമ ലംഘനം നടത്തിയതിന് ഖത്തര്‍ പൊലീസ് വിചരണയ്ക്കായി കൈമാറിയ പ്രതികള്‍.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top