News Desk

2021-05-27 01:47:44 pm IST
റിയാദ്: രാജ്യാന്തര യാത്രക്കാരില്‍ കൊവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കുള്ള ക്വാറന്റൈന്‍ നിയമങ്ങളില്‍ മാറ്റം വരുത്തി സൗദി അറേബ്യ. വാക്സിന്‍ എടുക്കാതെ റീ-എന്‍ട്രി വിസയില്‍ സൗദിയില്‍ എത്തുന്ന വിദേശികള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. വാക്സിന്‍ എടുത്തവര്‍ക്കൊപ്പമെത്തുന്ന വാക്‌സിന്‍ എടുക്കാത്ത 18 വയസ്സില്‍ താഴെയുള്ളവരും ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം.

ആറാം ദിവസം പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവായാല്‍ പുറത്തിറങ്ങാം. പോസിറ്റീവാണെങ്കില്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണം. എട്ട് വയസ്സില്‍ താഴെയുള്ളവരെ പി.സി.ആര്‍ പരിശോധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാക്‌സിനെടുക്കാത്തവരോടൊപ്പം എത്തുന്ന കുട്ടികള്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ക്വാറന്റൈന്‍ തുക ടിക്കറ്റിനൊപ്പമായിരിക്കും ഈടാക്കുക. സൗദിയിലെത്തി 24 മണിക്കൂറിനകവും ഏഴാം ദിവസവുമാണ് ഇവര്‍ പരിശോധന നടത്തേണ്ടത്.

ഫൈസര്‍, അസ്ട്രാസെനക, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ വാക്‌സിനുകളാണ് സൗദിയില്‍ അംഗീകരിച്ചിട്ടുള്ളത്. സന്ദര്‍ശക വിസയിലും മറ്റും എത്തുന്നവര്‍ക്ക് സൗദിയില്‍ കൊവിഡ് പരിരക്ഷയുള്ള ഇന്‍ഷൂറന്‍സും നിര്‍ബന്ധം. ഇന്ത്യയില്‍നിന്ന് നേരിട്ടു വിമാന സര്‍വീസില്ലാത്തതിനാല്‍ മറ്റു ഗ്രീന്‍ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച് പി.സി.ആര്‍ പരിശോധന എടുത്ത് സൗദിയിലേക്കു വരാം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top