2019-07-15 11:42:49am IST

ദോഹ, അൽ റയ്യാൻ നഗരസഭാ പ്രദേശങ്ങളിൽ നിന്ന് അധികൃതർ നീക്കിയത് 169 വാഹനങ്ങൾ. ഉപേക്ഷിച്ച വാഹനങ്ങൾ നീക്കുന്ന സംയുക്ത കമ്മിറ്റിയാണ് കഴിഞ്ഞ ദിവസങ്ങളിലായി വാഹനങ്ങൾ നീക്കിയത്. 2017 ലെ പൊതു ശുചിത്വ നിയമത്തിലെ 18-ാം നമ്പർ നിയമ പ്രകാരമാണ് നടപടികൾ. 

വാഹനങ്ങൾ മിസൈമീർ, അൽ മഷാഫ് യാർഡുകളിലേക്ക് മാറ്റി. 6 മാസം ഉടമസ്ഥനെ കാത്ത് യാർഡുകളിൽ സൂക്ഷിച്ച ശേഷം റോഡ് പെർമിറ്റ് റജിസ്‌ട്രേഷൻ റദ്ദാക്കും. അതിന് ശേഷം വാഹനങ്ങൾ ലേലത്തിൽ വിൽക്കുകയാണ് പതിവ്. 

 


Top