News Desk

2021-04-02 09:48:27 pm IST

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിയിലെ അല്‍ വക്ര ആശുപത്രിയിലെ അത്യാഹിത വിഭാഗം കൊവിഡ് വാര്‍ഡാക്കി മാറ്റിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വളരെയധികം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 

ഇന്ന് അര്‍ദ്ധ രാത്രി മുതലാണ് ഈ തീരുമാനം നടപ്പില്‍ വരുക. അല്‍ വക്രയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ അത്യാഹിത ചികിത്സക്കായി സമീപ പ്രദേശങ്ങളിലെ ആശുപത്രികളെ ബന്ധപ്പെടാവുന്നതാണ്. 

ഹമദ് ആശുപത്രി അടിയന്തര സേവനങ്ങള്‍ക്കായി 16000 എന്ന നമ്പറും കൊവിഡ് ചികിത്സാ സംബന്ധമായ ആശങ്കള്‍ പരിഹരിക്കാന്‍ 999 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. 

ഗുരുതരമല്ലാത്ത മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ക്ലിനിക്കുകളിലും ചികിത്സ ലഭ്യമാക്കിയിട്ടുണ്ട് എന്ന് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top