News Desk

2021-03-26 05:04:57 pm IST

ദോഹ: ഖത്തറിലെ ഗതാഗത നിയമ ലംഘന പിഴ ശിക്ഷയില്‍ ഇളവ് വരുത്തിയതായി അധികൃതര്‍ അറിയിച്ചു. ട്രാഫിക് വിഭാഗം അവബോധ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് റാദി അല്‍ ഹിജിരിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത നിയമ ലംഘനങ്ങള്‍ക്ക് 30 ദിവസത്തിനുള്ളില്‍ പിഴ നല്‍കിയാല്‍ 50 ശതമാനം ഇളവാണ് അധികൃതര്‍ നല്‍കുന്നത്. പുതിയ നിബന്ധന വരുന്നതോടെ ജനങ്ങളുടെ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട സമീപനം മാറുമെന്ന് അല്‍ ഹിജിരി പറഞ്ഞു. 

ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് നിരത്തുകളുമായി ബന്ധപ്പെട്ട പരാതികള്‍ ട്രാഫിക് വിഭാഗം പരിഗണിച്ചു വരികയാണ്. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അല്‍ ഹാജിരി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top