News Desk

2021-04-11 05:00:43 pm IST
ദോഹ: ഖത്തറില്‍ തൊഴിലാളികളെ ജോലിസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി ബസില്‍ കയറ്റുന്നതിന് മുമ്പ് താപനില പരിശോധിക്കണമെന്ന് നിര്‍ദേശം. വാണിജ്യ മന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദേശം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ നല്‍കിയിരിക്കുന്നത്. 

ജോലി സ്ഥലങ്ങളിലേക്ക് പോകുമ്പോഴും വരുമ്പോഴും തൊഴിലാളികളുടെ ശരീരത്തിന്റെ താപനില പരിശോധിക്കേണ്ടതാണ്. ബസുകളില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ടും മാസ്‌ക് ധരിച്ചു കൊണ്ടുമായിരിക്കണം തൊഴിലാളികളുടെ ഇരിപ്പിടങ്ങള്‍ തയ്യാറാക്കേണ്ടത്. 

താപനില കൂടുതലുള്ള ഏതെങ്കിലും തൊഴിലാളികളുണ്ടെങ്കില്‍ അവരെ മാറ്റിനിര്‍ത്തേണ്ടതാണ്. ഇത്തരം അവസ്ഥകളില്‍ വാണിജ്യ മന്ത്രാലയത്തിന്റെ 16000 എന്ന നമ്പറില്‍ ബന്ധപ്പെടാനും തൊഴിലുടമകള്‍ ശ്രദ്ധിക്കേണ്ടതാണ് എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top