News Desk

2021-05-06 03:31:18 pm IST

ദോഹ: ഖത്തറില്‍ റമദാന്‍ ഒന്നാം ദിനം ആരംഭിച്ച കാംപയിന്റെ ഭാഗമായി നിയമ ലംഘനങ്ങള്‍ നടത്തിയ 1000 വാഹനങ്ങള്‍ പിടിച്ചെടുത്തതായി ട്രാഫിക് വിഭാഗം അറിയിച്ചു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ട്രാഫിക് വിഭാഗം പട്രോളിംഗ് കര്‍ശനമാക്കിയിട്ടുണ്ട്. 

അമിത വേഗത, റെഡ് സിഗ്‌നല്‍ നിയമ ലംഘനങ്ങള്‍, സീറ്റ് ബെല്‍റ്റ് ഉപയോഗം, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് പിടിക്കപ്പെട്ട പ്രധാനമായ നിയമ ലംഘനങ്ങള്‍. പിടിക്കപ്പെട്ടവര്‍ക്ക് മേല്‍ കര്‍ശനമായ നിയമ ലംഘന കുറ്റം ചുമത്തിയിട്ടുണ്ട്. 

റോഡ് നിയമങ്ങളുടെ ഒപ്പം തന്നെ സര്‍ക്കാര്‍ നിര്‍ദേശിച്ച കൊവിഡ് നിയമങ്ങളുടെ ലംഘനവും ട്രാഫിക് പൊലീസ് കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. പ്രധാനമായും വാഹനങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് യാത്ര ചെയ്താല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും ട്രാഫിക് വിഭാഗം ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ കാപ്റ്റന്‍ മുഹമ്മദ് സഫര് അല്‍ കുവാരി ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top