News Desk

2021-03-19 12:03:39 pm IST
ദോഹ: ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് തെരുവ് നായകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് അധികൃതര്‍ തെരുവ് നായകളെ പിടികൂടി പുനരധിവസിപ്പിക്കാനുള്ള പദ്ധതികളില്‍ ഒരുക്കിയത്.

കൊവിഡ് മൂലം രാജ്യത്ത് നിന്ന് നിരവധി പേര്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങിയത് വളര്‍ത്തുനായ്ക്കളെ തെരുവുകളില്‍ ഉപേക്ഷിച്ചു കൊണ്ടാണ്. ഇത് സമൂഹത്തില്‍ തെരുവ് നായകളുടെ വര്‍ദ്ധനവിന് കാരണമായതായി അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്. 

പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ പുനരധിവാസ കേന്ദ്രത്തില്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഖത്തറില്‍ മൃഗ സ്‌നേഹികളുടെ സഹകരണവും ഈ പുനരധിവാസ ഉദ്യമത്തിനുണ്ട്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top