News Desk

2021-04-18 03:15:33 pm IST
ദോഹ: രാജ്യത്ത് ട്രാഫിക് നിയമങ്ങള്‍ പാലിച്ചു കൊണ്ട് റമദാനില്‍ പ്രത്യേക ജാഗ്രതയോടെ വാഹമോടിക്കാന്‍ അധികൃതരുടെ നിര്‍ദേശം. നോമ്പ് തുറ സമയങ്ങളില്‍ അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ അപകടങ്ങള്‍ വിളിച്ചു വരുത്താന്‍ സാധ്യതകള്‍ ഏറെയാണ്. 

നോമ്പ് തുറക്കായി ഒന്നുകില്‍ നേരത്തെ ജോലി സ്ഥലത്ത് നിന്നുമിറങ്ങുകയോ അല്ലെങ്കില്‍ വാഹനത്തിലിരുന്ന് നോമ്പ് തുറക്കാന്‍ ലഘു ഭക്ഷണങ്ങള്‍ കരുതുകയോ ചെയേണ്ടതുണ്ട്. 

വാഹനങ്ങള്‍ നിശ്ചിത അകലത്തില്‍ മാത്രം ഗതാഗതം നടത്തേണ്ടതും വാഹനങ്ങളുടെ വേഗതാ പരിധിയില്‍ മാത്രം വാഹനങ്ങളോടിക്കുകയും ചെയ്യേണ്ടതാണ് എന്നും ട്രാഫിക് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top