News Desk

2021-05-05 01:16:56 pm IST
ദോഹ: രാജ്യത്ത് പെരുന്നാള്‍ ദിനങ്ങളിലും ശക്തമായ കൊവിഡ് പരിശോധനകളുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഈദ് അവധി ദിനങ്ങളില്‍ റോഡുകളിലെ നിയമങ്ങള്‍ ലംഘിക്കുന്നവരെ കര്‍ശനമായി നേരിടുമെന്നും വ്യക്തമാക്കി. 

തിരക്കുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ പട്രോളിംഗ് ഏര്‍പ്പെടുത്തും. ഇക്കാര്യത്തില്‍ ഖത്തറിലെ അല്‍ ഫസ പോലീസിന്റെ സേവനങ്ങള്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഈദ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ റോഡ് നിയമങ്ങള്‍ പ്രത്യേകിച്ച് അമിത വേഗത, റെഡ് സിഗ്‌നല്‍ ക്രോസിംഗ് എന്നീ കാര്യങ്ങളില്‍ വീഴ്ച്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളില്‍ ഇക്കാര്യത്തില്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രാഫിക് പൊലീസ് അവബോധ വിഭാഗം  മേധാവി കേണല്‍ ഡോക്ടര്‍ മുഹമ്മദ് രാതി അല്‍ ഹിജിരിയാണ് ഇക്കാര്യം ദോഹയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top