ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ അറിയാന്‍ ഔദ്യോഗിക സ്ത്രോതസ്സുകള്‍ മാത്രം പിന്തുടരണമെന്ന് അധികൃതര്‍. ഖത്തര്‍ യൂണിവേഴ്സിറ്റി, ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പറേഷന് എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചര്‍ച്ച സിമ്പോസിയത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.
ആരോഗ്യ മന്ത്രാലയം പൊതു ജനാരോഗ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ കൊവിഡ് നിവാരണ സുപ്രീം കമ്മറ്റി മേധാവി ഡോ. അല്‍ ഖാല്‍ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.
രാജ്യത്ത് കൊവിഡ് വാക്സിനെക്കുറിച്ച് ജനങ്ങള്‍ക്കടയില്‍ ചില തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ ഇക്കാര്യത്തില്‍ മനസിലാക്കാന്‍ ഔദ്യോഗിക വിവരങ്ങള്‍ മാത്രമെ ആശ്രയിക്കാവൂ. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇക്കാര്യത്തില്‍ കുറ്റകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക