News Desk

2021-06-01 04:07:13 pm IST

ദോഹ: ഖത്തറില്‍ വ്യാജ കറന്‍സി ഇടപാടുകളും കെട്ടിച്ചമച്ച ഒപ്പുകളുമായി ബന്ധപ്പെട്ട കേസുകളും വര്‍ധിച്ചെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ ക്രിമിനല്‍ ലബോറട്ടറി ഡിപ്പാര്‍ട്ട്മെന്റിലെ മേധാവി കേണല്‍ മുഹമ്മദ് ഹസ്സന്‍ അല്‍ കുബൈസിയാണ് ഇക്കാര്യം പറഞ്ഞത്. 

കുറ്റകൃത്യങ്ങളുടെ സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിലും ക്രിമിനല്‍ നീതി കൈവരിക്കുന്നതിലും ഫോറന്‍സിക് ലബോറട്ടറിയുടെ പങ്കിന്റെ പ്രാധാന്യം വലുതാണെന്ന് അല്‍ കുബൈസി ഓര്‍മ്മിപ്പിച്ചു. കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്ത് തെളിവുകള്‍ പരിശോധിച്ച് ശാസ്ത്രീയമായ രീതിയില്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിന് സഹായങ്ങള്‍ കൈമാറുക എന്നതാണ് ഫോറന്‍സിക് വിഭാഗം നിര്‍വഹിക്കുന്ന പ്രധാനപ്പെട്ട ദൗത്യങ്ങളില്‍ ഒന്ന്.  

മയക്കുമരുന്ന്, ലഹരിവസ്തുക്കള്‍ എന്നിവ പരിശോധിക്കുന്നതില്‍ വിദഗ്ധരായ ഡിപ്പാര്‍ട്‌മെന്റുകള്‍ ഫോറന്‍സിക് വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്. വ്യാജ രേഖകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും കെട്ടിച്ചമച്ച ഒപ്പുകളുമായി ബന്ധപ്പെട്ട കേസുകള്‍ അതിന്റെ കൃത്യമായ അര്‍ത്ഥത്തില്‍ ആധികാരികമായി പരിശോധിക്കുകയും ചെയ്യുക എന്നതാണ് നിലവില്‍ ഫോറന്‍സികില്‍ ഏറ്റവും അധികം കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന കേസുകള്‍ എന്നും അല്‍ കുബൈസി വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Qatar Doha
Top