Breaking News
ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി |
2019-07-13 02:30:42pm IST
ദോഹ: ഖത്തറിലെ പ്രവാസികളും പൗരന്മാരും  ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കാൻ ഹെൽത്ത് കാർഡുകൾ പുതുക്കണമെന്ന് അധികൃതർ അറിയിച്ചു. ഹെൽത്ത് കാർഡുകൾ പുതുക്കൽ, നഷ്ടമായതും തകരാർ സംഭവിച്ചതുമായ കാർഡുകൾക്കു പകരം പുതിയ കാർഡ് എടുക്കൽ എന്നിവയെല്ലാം സർക്കാരിന്റെ ഇ-പോർട്ടലായ ഹുക്കുമി (http://portal.www.gov.qa)വഴി സാധിക്കും. ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിലെ എല്ലാ ആശുപത്രികളിലും നേരിട്ടും കാർഡ് പുതുക്കാം.  

ഓൺലൈനായി കാർഡ് പുതുക്കാം 


∙ഹുക്കുമി പോർട്ടലിൽ ഖത്തർ ഐഡി നമ്പർ ഉപയോഗിച്ച് പ്രവേശിക്കാം. സർവീസ് വിഭാഗത്തിൽ 'റിന്യൂ ഹെൽത്ത് കാർഡ്’ വിഭാഗത്തിൽ പ്രവേശിക്കുക. 

∙ കാർഡ് പുതുക്കാൻ ആണെങ്കിൽ 'പുതുക്കൽ', നഷ്ടപ്പെട്ടവയ്ക്കു പകരം പുതിയ കാർഡിനാണെങ്കിൽ 'റീപ്രിന്റ്' എന്നിവ സെലക്ട് ചെയ്യുക

∙എത്ര വർഷത്തേക്കു ഹെൽത്ത് കാർഡ് പുതുക്കാൻ ആഗ്രഹിക്കുന്നു എന്നതു തിരഞ്ഞെടുക്കുക.  

∙ കാർഡ് ലഭിക്കേണ്ട വിധം തിരഞ്ഞെടുക്കുക. വനിതാ ആശുപത്രിക്കു സമീപത്തെ 20-ാം നമ്പർ വില്ലയിലെ ഹെൽത്ത് കാർഡ് വർക്‌ഷോപ്പിൽ ചെന്നാൽ കാർഡ് സൗജന്യമായി ശേഖരിക്കാം. അല്ലെങ്കിൽ തപാൽ സേവനം തിരഞ്ഞെടുക്കാം. 

  ∙ കാർഡ് തയാറാകുന്ന വിവരം അറിയണമെങ്കിൽ എസ്എംഎസ് അയയ്ക്കണമെന്ന ബട്ടൻ തിരഞ്ഞെടുക്കുക.  

∙ അപേക്ഷയിലെ വിവരങ്ങൾ കൃത്യമാണോയെന്ന് ഒരിക്കൽ കൂടി പരിശോധിച്ച ശേഷം സബ്മിറ്റ് ചെയ്യാം.  

∙ ഓൺലൈൻ വഴി ഫീസ് അടയ്ക്കാം.
Top