News Desk

2021-03-23 03:48:21 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ പ്രതിവര്‍ഷ ആരോഗ്യ ഇന്‍ഷുറന്‍സ് തുക 130 ദിനാര്‍ ആയി ഉയര്‍ത്തുന്ന നടപടി ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍. അതേസമയം, കുടുംബസമേതം ആണെങ്കില്‍ തുകയില്‍ ഇളവ് അനുവദിച്ചേക്കും. പ്രവാസികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ഇന്‍ഷുറന്‍സ് തുക വര്‍ധിക്കുക.

നിലവില്‍ 50 ദിനാര്‍ ആണ് ഇന്‍ഷുറന്‍സ് തുക. സര്‍ക്കാര്‍ ആശുപത്രി സേവനം പൂര്‍ണമായും സ്വദേശികള്‍ക്കായി ക്രമീകരിക്കുന്നതിനൊപ്പം വിദേശികള്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ കീഴില്‍ പ്രത്യേക ചികിത്സാകേന്ദ്രങ്ങള്‍ നടപ്പാക്കുകയും ചെയ്യും. ക്ലിനിക്കുകളും ആശുപത്രികളും ഉള്‍പ്പെടും. ചിലയിടങ്ങളില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുവൈത്തിന്റെ വിവിധ ഭാഗങ്ങള്‍ അഞ്ച് പ്രൈമറി ഹെല്‍ത്ത് സെന്ററുകളായി വിഭജിച്ച് ഓരോ കേന്ദ്രത്തിലും 20 വീതം ക്ലിനിക്കുകളാണ് സ്ഥാപിക്കുന്നത്.

കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കും. പീഡിയാട്രിക്, ഡെന്റല്‍, റേഡിയോളജി, ലബോറട്ടറി എന്നീ സേവനങ്ങള്‍ ക്ലിനിക്കുകളില്‍ ലഭിക്കും. 2022 ആദ്യത്തോടെ സംവിധാനങ്ങളെല്ലാം പൂര്‍ണ സജ്ജമാക്കാനാണ് ഇന്‍ഷുറന്‍സ് ആശുപത്രി കമ്പനി (ദമാന്‍) തീരുമാനം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top