News Desk

2021-05-29 02:41:13 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച 656 പേര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 

പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് 418 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 66 പേര്‍ക്കെതിരെയും പാര്‍ക്കുകളിലും കോര്‍ണണിഷിലും ഒത്തുകൂടിയയതിനെ തുടര്‍ന്ന് 159 പേര്‍ക്കെതിരെയും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തിന് അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് രണ്ട് പേരെയും പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 
 
രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെയാണ് പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്. 1990 ലെ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച് നിയമം 17 അടിസ്ഥാനമാക്കിയുള്ള കാബിനറ്റ് തീരുമാനത്തിന് അടിസ്ഥാനമായാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം,  രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന  കൊവിഡ് മുന്‍കരതല്‍ നടപടികള്‍ എല്ലാവരും പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top